കേ­രളത്തിൽ ഇന്ന് 962 കോ­വിഡ് കേ­സു­കൾ


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 962 പുതിയ കൊവിഡ് കേസുകൾ. അതേസമയം 815 പേർ‍ രോഗമുക്തി തേടിയത് ആശ്വാസമായി. സന്പർ‍ക്കത്തിലൂടെ 801 പേർ‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോർ‍ട്ട് ചെയ്തത്. തിരുവനന്തപുരം പെരുന്പഴുതൂർ സ്വദേശി ക്ലീറ്റസ് 68, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ 58 ആണ് മരിച്ചത്.

ഇന്ന് കൊവിഡ് ബാധിച്ചവരിൽ‍ വിദേശത്ത് നിന്ന് വന്നവർ‍ 55 പേരാണ്. മറ്റ സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ‍ 85 പേരാണ്. 15 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നും തിരുവനന്തപുരത്താണ് കൂടുതൽ രോഗികൾ. 205 പേർ‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 106, ആലപ്പുഴ 101, തൃശ്ശൂർ 85, മലപ്പുറം 85, കാസർഗോഡ് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂർ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ‍.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed