ചികിത്സ ലഭിക്കാതെ കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കൊച്ചി: നാണയം വിഴുങ്ങിയ കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുട്ടിയുടെ മരണം അത്യന്തം ദൗർഭാഗ്യകരമായ സംഭവമെന്ന് വിശേഷിപ്പിച്ച മന്ത്രി അന്വേഷിച്ച് റിപ്പോർട്ട് നൽകാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആലുവ കടുങ്ങല്ലൂർ സ്വദേശികളായ ദന്പതികളുടെ മകൻ പൃഥ്വിരാജ്(മൂന്ന്)ആണ് നാണയം വിഴുങ്ങിയതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്.
ആലുവ സർക്കാർ ആശുപത്രിയിലും എറാണാകുളം ജില്ലാ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും കുഞ്ഞിനെ എത്തിച്ചുവെങ്കിലും മടക്കി അയക്കുകയായിരുന്നു. എന്നാൽ ശിശുരോഗ വിദഗ്ദ്ധൻ ഇല്ലാത്തതിനാലാണ് കുട്ടിക്ക് ചികിത്സ നൽകാതിരുന്നതെന്നാണ് ആലുവ താലൂക്ക് ആശുപത്രി സൂപ്രണ്ട് സംഭവത്തിൽ നൽകിയ മറുപടി.