റിയയ്ക്കെതിരെ ഗുരുതര ആരോപണങ്ങഴുമായി സുശാന്തിന്റെ മുൻ ബോഡി ഗാർഡ്

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ റിയ ചക്രബർത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ മുന്‍ ബോഡിഗാർഡ്. റിയ സുശാന്തിന്റെ ജീവിതത്തിൽ വന്നതോടെ അദ്ദേഹത്തിൽ ഒരുപാട് മാറ്റങ്ങൾ കണ്ടു. മരുന്നുകൾ കഴിക്കാറുണ്ട് എന്നാൽ ഉറക്കമില്ല. സുശാന്ത് അസ്വസ്ഥനായി തുടരുന്പോഴും അദ്ദേഹത്തിന്റെ പണം ഉപയോഗിച്ച് പാർട്ടികൾ നടത്തുകയായിരുന്നു റിയ എന്നും ബോഡിഗാർഡ് പറയുന്നു. ബോഡിഗാർഡിന്റെ വാക്കുകൾ: "സുശാന്തിന്റെ പണം ഉപയോഗിച്ച് റിയ ധൂർത്ത് നടത്തിയിരുന്നു. അദ്ദേഹത്തിന് ഉറക്കമില്ലാതെ കഷ്ടപ്പെടുന്പോൾ റിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം പാർട്ടി നടത്തുകയായിരുന്നു. അദ്ദേഹം ഓവർഡോസ് മരുന്ന് കഴിച്ചിരുന്നോ എന്നറിയില്ല. എപ്പോഴും ഉന്മേഷവാനായിരുന്ന സുശാന്ത് ഒരു യൂറോപ്പ് ട്രിപ്പിന് ശേഷം അവശനായാണ് തിരിച്ചെത്തിയത്. കൂടുതൽ സമയവും ബെഡിൽ തന്നെ. റിയ വന്നതിന് ശേഷം അക്കൗണ്ടന്റിനെ അടക്കം മുഴുവന്‍ ജോലിക്കാരെയും മാറ്റി. അദ്ദേഹത്തിന്റെ സഹോദരിയും മറ്റ് കുടുംബാംഗങ്ങളും വരുന്നത് റിയയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഞങ്ങൾ ജോലിക്കാരൊക്കെ താഴത്തെ നിലയിലായിരുന്നു താമസം. മുകളിൽ എന്തൊക്കെ നടക്കുന്നതെന്ന് അറിവില്ല. സാധാരണക്കാരനായി ജീവിക്കുന്ന ആളായിരുന്നു സുശാന്ത്. പണം അനാവശ്യത്തിന് ചിലവാക്കാറില്ല. കഴിഞ്ഞ ഒരു വർഷമായി റിയ നടത്തുന്ന ധൂർത്തിനെ കുറിച്ച് അദ്ദേഹത്തിന് മാത്രമേ അറിയാവൂ. റിയ നൽകിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നത്. വിചിത്രമായിരുന്ന ചികിത്സാരീതികളായിരുന്നു.
മരുന്നുകൾ വാങ്ങാനായി ഷോപ്പിൽ പോകുന്പോൾ അവിടെയുള്ളവർ എന്നെ തുറിച്ചു നോക്കുമായിരുന്നു. ഞങ്ങൾ ജോലിക്കാർ കാണാൻ പോവുന്പോൾ അദ്ദേഹം ഉറക്കത്തിലായിരിക്കും. അല്ലെങ്കിൽ അസ്വസ്ഥനായിരിക്കും. റിയയും മഹേഷ് ഭട്ടും തമ്മിൽ ബന്ധമുണ്ട്. റിയയെ മഹേഷ് ഭട്ടിന്റെ ഓഫീസിന് മുന്നിൽ ഇറക്കി വിട്ടിട്ടുണ്ട്. സുശാന്തിന്റെ ഒരുപാട് പണം റിയയും കുടുംബവും ചിലവാക്കിയിട്ടുണ്ട്.