കോവിഡ്: യുപി മന്ത്രി അന്തരിച്ചു

ലഖ്നൗ: യുപി മന്ത്രി കമലാ റാണി വരുൺ (62) കോവിഡ് ബാധിച്ചു മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന കമലാ റാണി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കമലാ റാണിയുടെ മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.