കാസർഗോഡ് കടലിൽ ചാടിയ പോക്‌സോ കേസ് പ്രതിയെ ഒന്പത് ദിവസമായിട്ടും കണ്ടെത്താനായില്ല

കാസർഗോഡ്: കാസർഗോഡ് തെളിവെടുപ്പിനിടെ കൈ വിലങ്ങുമായി കടലിൽ ചാടിയ പോക്‌സോ കേസ് പ്രതിയെ ഒന്പത് ദിവസമായിട്ടും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ധരടക്കം ദിവസങ്ങളായി തെരച്ചിൽ തുടരുകയാണ്. കടലിൽ വ്യോമ നിരീക്ഷണം നടത്തുന്നതിന് പൊലീസ് ഹെലികോപ്ടറിന്റെ സഹായം തേടിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ മാറിയാൽ തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ എത്തിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം. അതേസമയം കടലിൽ ചാടിയ മഹേഷിന്റെ സഹോദരി വിഷയത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
ജൂലൈ 22 നാണ് പോക്‌സോ കേസ് പ്രതിയും കുട്‌ലു സ്വദേശിയുമായ മഹേഷ് പൊലീസിനെ വെട്ടിച്ച് കടലിൽ ചാടിയത്. ഇയാളെ കണ്ടെത്താനാകാത്തത് പൊലീസിൽ തലവേദന സൃഷ്ടിക്കുകയാണ്.