വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; ടിക് ടോക് താരം അറസ്റ്റിൽ


കൊച്ചി: കൊല്ലം സ്വദേശിയായ ടിക് ടോക് താരം ബലാത്സംഗ കേസിൽ കൊച്ചിയിൽ അറസ്റ്റിലായി. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ടിക് ടോക് താരമായ ഷാനവാസിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ആലുവയിലെ കൊവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 420, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മലപ്പുറം പൊന്നാനി സ്വദേശിയായ 23 കാരിയാണ് താരത്തിനെതിരെ പരാതി നൽകിയത്.

വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതി കളമശേരി പൊലീസിനും കൊച്ചി ഡി.സി.പി ജി പൂങ്കുഴലിക്കും നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇന്നലെ രാത്രിയോടെയാണ് ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed