കോവിഡ് റിലീഫ് മൂന്നാം ഘട്ട ഭക്ഷണ കിറ്റുകളുമായി മലപ്പുറം ജില്ലാ കെ.എം.സി.സി
മനാമ: കോവിഡ് വ്യാപനം തുടരുന്പോൾ ബഹ്‌റൈനിലെ കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി മലപ്പുറം ജില്ലാ കെ.എം.സി.സി മൂന്നാം ഘട്ട റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി 50 ഭക്ഷണ കിറ്റുകളാണ് മലപ്പുറം ജില്ലാ കമ്മിറ്റി കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിച്ചത്. മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ല കമ്മിറ്റിക്കു വേണ്ടി സീനിയർ നേതാവും കെ.എം.സി.സി സെക്രട്ടറിയേറ്റ് അംഗവുമായ വി.എച്ച് അബ്ദുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന് ഭക്ഷണ കിറ്റുകൾ കൈമാറി. കോവിഡ് റിലീഫ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്ന ജില്ലാ കമ്മിറ്റിയെ സ്റ്റേറ്റ് കമ്മിറ്റി നേതാക്കളായ കെ.പി മുസ്തഫയും എ.പി ഫൈസൽ എന്നിവർ അഭിനന്ദിച്ചു. ഒരു ചെറിയ ഫാമിലിക്ക് ഒരു മാസത്തേക്ക് ഭക്ഷണമുണ്ടാകാനുള്ള സാധനങ്ങൾ അടങ്ങിയതാണ് ഒരു കിറ്റ്.
ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അലി അക്ബർ കൈതമണ്ണ, ജനറൽ സെക്രെട്ടറി റിയാസ് വെള്ളച്ചാൽ, ഓർഗനൈസിങ് സെക്രെട്ടറി ഉമ്മർ കൂട്ടിലങ്ങാടി വൈസ്പ്രസിഡന്റുമാരായ ഷാഫി കോട്ടക്കൽ, റിയാസ് ഓമാനൂർ സെക്രട്ടറിമാരായ നൗഷാദ് മുനീർ പാണ്ടിക്കാട്, മുഹമ്മദ് മഹ്‌റൂഫ് ആലിങ്ങൾ, ജഷീർ ചങ്ങരംകുളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുസ്തഫ മുത്തു മംഗലം, അബ്ദുറഹ്‌മാൻ വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.


