കെ.മുരളീധരൻ എം.പിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്


കോഴിക്കോട്: വടകര എം.പി കെ.മുരളീധരന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ മുരളീധരൻ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നു മുരളീധരനോട് കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകുകയായിരുന്നു. ഇന്ന്  ഉച്ചയോടെയാണ് ഫലം നെഗറ്റീവാണെന്ന അറിയിപ്പ് വന്നത്.

“കോവിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. തലശ്ശേരി ഗവൺമെന്‍റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നന്പൂതിരിപ്പാടിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.’−മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed