ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രക്കാരെ നാട്ടിലെത്തിച്ച് ‘ഫ്ലൈ വിത്ത് ദമ്മാം ഒ.ഐ.സി.സി’ മാതൃകയായി


ദമ്മാം: കോവിഡിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നും നാളിതുവരെ കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ 174 യാത്രക്കാരെ ദമ്മാമിൽ നിന്നും ഗോ എയർ വിമാനത്തിൽ നാട്ടിലെത്തിച്ച ഒ.ഐ.സി.സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ‘ഫ്ലൈ വിത്ത് ദമ്മാം ഒ..ഐ.സി.സി’ മാതൃകയായി. ജോലി നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞവരും ചികിത്സാർഥം മടങ്ങുന്നവരുമുൾപ്പെടെയുള്ള ഹതഭാഗ്യർക്ക് യാത്രാ സൗകര്യമൊരുക്കുന്പോൾ, അവരിൽ നിന്നും യാതൊരുവിധ സാന്പത്തിക ലാഭവും ഈടാക്കരുതെന്ന ഒ.ഐ.സി.സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ തീരുമാനമാണ് ‘ഫ്ലൈ വിത്ത് ദമ്മാം ഒ.ഐ.സി.സി’ യാഥാർഥ്യമാക്കിയത്. അറാർ, ഹയിൽ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ പോലും ‘ഫ്ലൈ വിത്ത് ദമ്മാം ഓ ഐ.സി.സി’ യുടെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.

ഒ.ഐ.സി.സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഇ.കെ.സലിം, ‘ഫ്ലൈ വിത്ത് ദമ്മാം ഒ.ഐ.സി.സി’ ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, കോ − ഓർഡിനേറ്റർ ശിഹാബ് കായംകുളം, അഷറഫ് മൂവാറ്റുപുഴ, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, നിസാർ, പ്രസാദ് കരുനാഗപ്പള്ളി, തോമസ് തൈപ്പറന്പിൽ. വണ്ടൂർ അബ്ദുൽ ഗഫൂർ, എ.കെ.സജൂബ്, ലാൽ അമീൻ, ഡെന്നീസ്‌ മണിമല, ഹമീദ് കണിച്ചാട്ടിൽ, അസ്ലം ഫെറോക്ക്, നജീബ് നസീർ, ഷാഫി കുദിർ, അഷറഫ് കൊണ്ടോട്ടി, നവാസ് ഹൊഫൂഫ്, ജമാൽ സി മുഹമ്മദ്, നിഷാദ് നെസ്‌മ, സുധീർ ആലുവ എന്നിവരാണ് ഫ്ലൈ വിത്ത് ദമ്മാം ഒ.ഐ.സി.സിക്ക് നേതൃത്വം നൽകിയത്. ആഗസ്റ്റ് ഒന്നിന് കൊച്ചിയിലേക്ക് വീണ്ടും ചാർട്ടേഡ് വിമാന സർവീസ് നടത്തുവാൻ ദമ്മാം ഒ.ഐ.സി.സി തീരുമാനിച്ചിട്ടുണ്ട്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed