സംസ്ഥാനത്ത് ഇന്ന് 885 പേർ‍ക്ക് കൂടി കോവിഡ്, 724 പേർക്ക് സന്പർക്കം മൂലം രോഗം


തിരുവനന്തപുരം: സംസ്ഥാനത്ത് 885 പേർക്കു കൂടി കോവിഡ്−19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 968 പേർ രോഗമുക്തി നേടി.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേർക്കാണ്. ഇന്ന് 724 പേർക്കാണ് സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 68 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed