ഇന്ത്യയുടെ കോവിഡ് വാക്‌സിൻ: മനുഷ്യരിലെ പരീക്ഷണം ഡൽഹി എയിംസിൽ ആരംഭിച്ചു


 

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. ഡൽഹി എയിംസിലാണ് പരീക്ഷണം. വാക്സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നൽകിയത്. വാക്സിൻ പരീക്ഷണത്തിനായി സന്നദ്ധരായി രജിസ്റ്റർ ചെയ്തിരുന്നവരിൽ നിന്ന് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയാണ് ഇയാൾക്ക് ആദ്യ ഡോസ് നൽ്കിയത്. രണ്ടാഴ്ചത്തേക്ക് ഇയാളെ നിരീക്ഷണത്തിലാക്കും.

ഐ.സി.എം.ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കന്പനിയാണ് കൊവാക്സിൻ വികസിപ്പിച്ചത്. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പരീക്ഷണങ്ങൾക്ക് ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ട്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed