സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദ് ദുബൈയിൽ അറസ്റ്റിൽ


തിരുവനന്തപുരം: സ്വർണ ക‌ള‌ളകടത്ത് കേസിന്റെ മുഖ്യ ആസൂത്രകൻ ഫൈസൽ ഫരീദ് യുഎഇ പൊലീസിന്റെ പിടിയിൽ. മൂന്നുദിവസം മുന്പാണ് കേസിലെ മൂന്നാം പ്രതിയായ ഇയാളെ റാഷിദിയ പൊലീസ് പിടികൂടിയത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യൽ പൂർത്തിയായെന്നാണ് വിവരം.

ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെത്തിക്കാനുള‌ള നടപടികൾ കേന്ദ്ര−ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

നേരത്തേ മൊബൈൽ നന്പർ പിന്തുടർന്ന് ഇയാളുടെ ഒളിവുകേന്ദ്രം കണ്ടെത്തിയിരുന്നു. തുടർന്ന് മൊബൈലിൽ ബന്ധപ്പെട്ടാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. അതേസമയം സ്വർണക്കടത്തിൽ കോൺസുലേറ്റിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed