എഫ്എ കപ്പ്: മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ആഴ്‌സനൽ ഫൈനലിൽ


ലണ്ടൻ: എഫ്എ കപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽ‍വി. ആഴ്‌സനലുമായുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു സിറ്റിയുടെ തോൽ‍വി. എറിക് ഔബമയാങ്ങിന്റെ ഇരട്ട ഗോളുകളാണ് ആഴ്‌സനലിന് ജയമൊരുക്കിയത്. 

വെബ്ലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 19ാം മിനിറ്റിലാണ് ആഴ്‌സനൽ ആദ്യ ഗോൾ‍ നേടിയത്. 18ാം പാസുകൾ‍ക്ക് ശേഷമായിരുന്നു ഔബമയാങ്ങിന്റെ ഗോൾ‍. നിക്കോളാസ് പെപെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. 71ാം മിനിറ്റിൽ ആഴ്‌സനൽ വിജയഗോൾ നേടി. കീറൺ ടിർണിയുടെ മനോഹരമായ പാസ് താരം ഗോളാക്കുകയായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed