ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ


തിരുവനന്തപുരം: ചവറയിലെയും കുട്ടനാട്ടിലെയും ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഈ വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആഴ്ചയോ അടുത്തയാഴ്ചയോ തീരുമാനം എടുക്കും എന്നാണ് കരുതുന്നത്.

നിലവിലെ സംസ്ഥാന സർക്കാരിന് ഒരുവർഷത്തിൽ താഴെ മാത്രമാണ് കാലാവധി ഉള‌ളത്. ഇതിനൊപ്പം സംസ്ഥാനത്ത് ശക്തമായ മഴക്കാലവും ഉടൻ ആരംഭിക്കും. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടായിരിക്കും എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനെ അറിയിച്ചതെന്നാണ് റിപ്പോർട്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed