ബാലുശേരിയിൽ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ മകനെ പിതാവ് കൊലപ്പെടുത്തി
കോഴിക്കോട്: ബാലുശേരിയിൽ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ മകനെ പിതാവ് കൊലപ്പെടുത്തി. കോഴിക്കോട് കിനാലൂർ അരയിടത്ത് വയൽ അലൻ (17) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പിതാവ് വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വേണുവും ഭാര്യയും വാക്ക് തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച മകനെ വേണുപിടിച്ച് തള്ളി. തെറിച്ചുവീണ അലന്‍റെ തലഭിത്തിയിൽ ഇടിച്ച് ഗുരുതരപരിക്കേറ്റു. സംഭവസ്ഥലത്തു തന്നെ അലൻ മരിച്ചതായാണ് വിവരം.


