ഡോക്ടറുൾപ്പെടെ 18 പേർക്ക് കോവിഡ്: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിസന്ധി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിസന്ധി തുടരുന്നു. ആറ് ദിവസത്തിനുള്ളിൽ 18 പേർക്കാണ് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 150 ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും സുരക്ഷാ ഉറപ്പാക്കണം എന്നുമാണ് നഴ്‌സുമാരുടെ സംഘടനയുടെ ആരോപണം. നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ മുഴുവൻ ജീവനക്കാരിലേക്കും രോഗം പകരുന്ന സാഹചര്യമെന്നും കെജിഎൻയു പറഞ്ഞു.
സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 151 പേർക്കാണ് സന്പർക്കത്തിലൂടെ രോഗം വന്നത്. ഇതിൽ നാലുപേരുടെ ഉറവിടം അവ്യക്തമാണ്. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയെടുക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.


