ഇ - മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കി


തിരുവനന്തപുരം: ഇ - മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടന്റ് സ്ഥാനത്തു നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കി. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ താത്പര്യ പ്രകാരമാണ് പിഡബ്ല്യുസിയെ കരാർ‍ ഏൽപ്പിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പിഡബ്ല്യുസിയെ കരാർ ഏൽപ്പിച്ചതിൽ നേരത്തെ തന്നെ വിവാദങ്ങൾ‍ ഉയർന്നിരുന്നു. പ്രതിപക്ഷവും ഇക്കാര്യം ഉന്നയിച്ചിരുന്നു. വലിയ അഴിമതിയാണ് കരാർ നൽകിയതിൽ നടന്നിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയശേഷം ശിവശങ്കർ നടത്തിയ എല്ലാ നിയമനങ്ങളും ഇടപാടുകളും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രൈസ് വാട്ടാർ ഹൗസ് കൂപ്പേഴ്‌സിന് പദ്ധതിയുടെ കൺസൽ‍ട്ടൻസി ലഭിക്കുന്നതിന് ശിവശങ്കർ ഇടപെട്ടിരുന്നു എന്ന കാര്യം വ്യക്തമാകുന്നത്. ഇതോടെയാണ് പിഡബ്ല്യുസിയെ കൺസൾ‍ട്ടൻസി സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നത്.

എന്നാൽ സർക്കാർ വിശദീകരണം മറ്റൊരു തരത്തിലാണ്. ഇ - മൊബിലിറ്റി പദ്ധതിയുടെ കരാർ‍ സമർപ്പിക്കാൻ‍ പ്രൈസ് വാട്ടർ‍ കൂപ്പേഴ്‌സിന് ഒരു സമയം അനുവദിച്ചിരുന്നു. ഈ സമയ പരിധിക്കുള്ളിൽ കരാറിന്റെ കരട് സമർപ്പിക്കാൻ അവർ‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല, റി ബിൽഡ് കേരളയുടെ ഭാഗമാണ് ഇ മൊബിലിറ്റി അതിനാൽ തന്നെ പ്രത്യേക കൺ‍സൾട്ടൻസിയുടെ ആവശ്യമില്ലെന്നാണ് സർ‍ക്കാർ‍ ഇപ്പോൾ എടുത്തിരിക്കുന്ന നിലപാട്.

 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed