തട്ടിപ്പ് സംഘം മൂന്ന് തവണ വിളിച്ചു, നടിമാരുടെ നന്പർ ചോദിച്ചെന്നും ധർമ്മജൻ


കൊച്ചി: ബ്ലാക്ക്മെയ്ലിങ് തട്ടിപ്പുസംഘം തന്നെ നിരവധി തവണ വിളിച്ചെന്ന് നടൻ ധർമ്മജൻ. കൊച്ചിയിൽ പൊലീസിന് മൊഴി നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഡക്ഷൻ കൺട്രോളർ ഷാജിയാണ് തന്റെ നന്പർ സംഘത്തിന് നൽകിയത്. മൂന്ന് തവണ സംഘം തന്നെ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്താനാണ് അവരുടെ പ്ലാൻ. താരങ്ങളെ ഉപയോഗിച്ച് സ്വർണം കടത്തുന്ന സംഘമാണെന്ന് ഇവർ പരിചയപ്പെടുത്തി. ഷംനയുടെ നന്പർ പ്രൊഡക്ഷൻ കൺട്രോളറാണ് സംഘത്തിന് നൽകിയതെന്നും ധർമ്മജൻ പറഞ്ഞു. 

കൊച്ചി ട്രാഫിക് േസ്റ്റഷനിലെത്തിയാണ് നടൻ മൊഴി നൽകിയത്. രാവിലെ അന്വേഷണ സംഘം ഇദ്ദേഹത്തോട് േസ്റ്റഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed