കോവിഡ്: തിരുവനന്തപുരത്തെ സ്ഥിതി അതീവ സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ല. എന്നാല്‍ സർക്കാർ പറയുന്നത് ആളുകൾ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് 86 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 19242 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 178 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

