വാക്കുതര്‍ക്കം; ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനെ വെടിവച്ചു


ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനൊടുവില്‍ പോലീസുദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനു നേരെ വെടിയുതിര്‍ത്തു. ഡല്‍ഹിയിലെ സീമാപുരി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തമ്മിലാണ് വാക്കു തര്‍ക്കമുണ്ടായത്. കോണ്‍സ്റ്റബിളായ അമോത് ബദനയും രവീന്ദര്‍ നഗറും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്. ഇതേതുടര്‍ന്ന് രവീന്ദര്‍ അമോതിനു നേര്‍ക്ക് സര്‍വീസ് പിസ്റ്റര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. 

അമോതിന്‍റെ നെഞ്ചിലാണ് വെടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ സ്വാമി ദയാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും എയിംസിലേക്കു മാറ്റി. കൊലപാതക ശ്രമത്തിന് രവീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed