വിവാദങ്ങൾക്കു മറുപടിയുമായി നീരജ് മാധവ്


കൊച്ചി: മലയാള സിനിമയിൽ വളര്‍ന്നു വരുന്നവരുന്നവരെ മുളയിലെ നുള്ളുന്ന ഗൂഡസംഘമുണ്ടെന്ന പരാമർശത്തില്‍ മാറ്റം വരുത്താതെ നടൻ നീരജ് മാധവ്. തന്‍റെ ആരോപണം സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലാണെന്നും താരം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് നൽകിയ വിശദീകരണ കത്തിലാണ് നീരജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്നാൽ ആരെയും പേരെടുത്ത് പരാമർശിക്കാൻ നീരജ് തയാറായില്ല. 

കത്ത് അമ്മ ഫെഫ്കയ്ക്കു കൈമാറി. ബോളിവുഡ് താരം സുശാന്ത് സിംഗ് ജീവനൊടുക്കിയതിനു പിന്നാലെയാണ് നീരജ് സിനിമയിലെ കറുത്ത മുഖങ്ങളെ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ കുറിപ്പു പങ്കുവെച്ചത്. നീരജിന്‍റെ വാക്കുകൾ എല്ലാവരെയും സംശയത്തിന്‍റെ മുനയിൽ നിർത്തുന്നതാണെന്നും മോശം അനുഭവം ആരുടെയെങ്കിലും ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ പേര് പറയണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed