മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ്
മലപ്പുറം: ജില്ലയിൽ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്സുമാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
അതേസമയം ജില്ലയിൽ നിലവിൽ സാമൂഹിക വ്യാപനമില്ലെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. സന്പർക്കമുള്ളവരെ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വട്ടംകുളത്തെ പരിശോധനയിൽ ശനിയാഴ്ച അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ കണ്ടെയ്ൻമെന്‍റ് സോണായി മാറ്റും.

