മഹേശൻ ജീവനൊടുക്കിയത് അറസ്റ്റ് ഭയന്ന് തുഷാർ വെള്ളാപ്പള്ളി


ആലപ്പുഴ: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശൻ അറസ്റ്റ് ഭയന്നാണ് ജീവനൊടുക്കിയതെന്ന് തുഷാർ വെള്ളാപ്പള്ളി. മഹേശന്‍റെ കത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്. മഹേശൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് എസ്എൻഡിപി നിലപാട് അടുത്ത ദിവസം പറയുമെന്നും തുഷാർ കൂട്ടിച്ചേർത്തു. 

അതേസമയം മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ബന്ധുകൾ പരാതി നല്കി.ശനിയാഴ്ച ഇമെയിൽ വഴിയാണ് പരാതി അയച്ചത്. മഹേശന്‍റെ മരണത്തിനു കാരണക്കാരായവർക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed