കെഎസ്ആർടിസി കണ്ടക്ടർക്ക് കോവിഡ്; ഗുരുവായൂർ ഡിപ്പോ അടച്ചു
തൃശൂർ: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇതേതുടര്‍ന്ന് ഗുരുവായൂർ ഡിപ്പോ അടച്ചു. ജൂണ്‍ 25ന് കെഎസ്ആര്‍ടിസി ബസില്‍ ഗുരുവായൂര്‍-കാഞ്ഞാണി വഴി തൃശൂരിലേക്കുള്ള ബസിൽ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഗുരുവായൂരിൽ നിന്നുള്ള ഏഴു സർവീസുകൾ റദ്ദാക്കി. പലസ്ഥലങ്ങളിൽ നിന്നായി 25ഓളം ആളുകൾ ബസിൽ കയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

