ശക്തമായി തിരിച്ചടിക്കാൻ അറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി മോദി


ന്യൂഡൽഹി: അതിർത്തി സംഘർഷത്തിൽ ചൈനയ്ക്കു മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില അയല്‍ക്കാര്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഇന്ത്യയുടെ മണ്ണില്‍ കണ്ണുവച്ചർക്ക് തക്ക മറുപടി നൽകി. അതിര്‍ത്തി കാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിക്കാന്‍ രാജ്യത്തിന് അറിയാം. സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ നമ്മുടെ ഭൂമിയിലേക്ക് കണ്ണുവച്ചാല്‍ അതിനെ ശക്തമായി നേരിടാന്‍ ഇന്ത്യക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഭൂകന്പവും കൊടുങ്കാറ്റും വെട്ടുകിളികളും ദുരിതമുണ്ടാക്കി. ഇതൊരു മോശം വർഷമെന്ന് പലരും പറയും. രാജ്യം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അണ്‍ലോക്ക് തുടരും. വർഷങ്ങളായി തുടരുന്ന രീതികളും അണ്‍ലോക്ക് ചെയ്തുവെന്നും മോദി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed