കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണം: മുരളീധരന് മറുപടിയുമായി എ.കെ ബാലൻ


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് മന്ത്രി എ.കെ ബാലൻ. കേന്ദ്രമന്ത്രികൂടിയായ വി. മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണം. സർക്കാരിന്റെ നടപടി പരാജയമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കോംപ്ലിമെന്റ് എന്ന് പറഞ്ഞാൽ അഭിനന്ദനമാണ്. കേന്ദ്ര നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന സർക്കാരാണ് ഇത്. മുരളീധരൻ സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്നും കത്തിൽ ഔപചാരിക മര്യാദ വാചകങ്ങൾ മാത്രമാണുള്ളതെന്നുമുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു എ.കെ ബാലൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed