ദീർഘദൂര യാത്രയ്ക്ക് കെഎസ്ആർടിസിയുടെ റിലേ ബസ്


തിരുവനന്തപുരം: ദീർഘദൂര യാത്രയ്ക്കായി റിലേ ബസ് സംവിധാനവുമായി കെഎസ്ആർടിസി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കെഎസ്ആർടിസി റിലെ ബസ്സുകൾ ആരംഭിച്ചത്. രാവിലെ 9 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രൻ ആദ്യ റിലെ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാർക്ക് വേണ്ടി റിലെ ബസ് സർവ്വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെയാണ് കെ.എസ്.ആർ.ടി.സി "റിലേ സർവ്വീസുകൾ" ആദ്യഘട്ടത്തിൽ ആരംഭിച്ചത്. ദീർഘദൂര യാത്രികരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് റിലെ സർവ്വീസുകൾ ആരംഭിച്ചത്. ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലം, കൊല്ലത്ത് നിന്ന് ആലപ്പുഴ, ആലപ്പുഴ നിന്ന് എറണാകുളം, എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്ക് എന്ന രീതിയിലാണ് സർവ്വീസ്. ഇതേ ക്രമത്തിൽ തിരിച്ചും സർവ്വീസ് നടത്തും. രാത്രി 9 മണിയോടു കൂടി സർവീസ് അവസാനിപ്പിക്കും. സമയക്രമം പാലിക്കാനായി ഉച്ചവരെയുള്ള സർവ്വീസുകൾ തൃശ്ശൂർ വരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്ന രീതിയിലാണ് സർവ്വീസ്. കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed