പ്രവാസികളോട് സർക്കാർ മനുഷ്യത്വമില്ലാതെ പെരുമാറുന്നു; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പ്രവാസികളുടെ വിമാന യാത്രയ്ക്ക് കോവിഡ് 19ന് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് പിൻവലിക്കുകയോ ഒരു മാസത്തേയ്‌ക്കെങ്കിലും നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിലേയ്ക്കുള്ള ചാർട്ടേഡ് വിമാനങ്ങളിൽ മാത്രം എന്തുകൊണ്ട് കോവിഡ് നെഗറ്റീവ് ടെസ്റ്റ് എന്ന ചോദ്യം ഉയർന്നപ്പോൾ കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷൻ ഫ്‌ളൈറ്റിലും അത് ബാധകമാക്കി. അങ്ങനെ ‘ഉള്ള കഞ്ഞിയിലും പാറ്റ വീഴ്ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

