ഇനി വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും മൊബൈൽ നമ്പറും കുറിച്ചെടുക്കണം
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തലസ്ഥാന ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഓട്ടോറിക്ഷയിലും ടാക്സിയിലും കയറുന്ന ആളുകൾ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും മൊബൈൽ നമ്പറും കുറിച്ചെടുക്കണം.
ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണു പുതിയ നിർദേശം. ജില്ലയിലെ 13 എംഎൽഎമാരും കലക്ടറും ഡിഎംഒയും യോഗത്തിൽ പങ്കെടുത്തു.

