സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ചാലക്കുടി സ്വദേശി


തൃശൂർ: കോവിഡ് സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു. നോർത്ത് ചാലക്കുടി കോന്പാറക്കാരൻ ചാക്കോയുടെ മകൻ ഡിന്നി ചാക്കോ(42) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 17 ആയി.

മെയ് 12ന് മാലിയിൽ നിന്നെത്തിയ ഡിന്നി ചാക്കോയ്ക്ക് മെയ് 16നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുന്പ് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇയാൾക്ക് പ്രമേഹവും ഉണ്ടായിരുന്നു.

ഡിന്നിക്കൊപ്പം ഭാര്യയ്ക്കും മകനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമ്മ ഇപ്പോഴും കോവിഡ് ചികിത്സയിൽ കഴിയുകയാണ്. ഭാര്യയും മകനും രോഗമുക്തി നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed