ആലപ്പുഴയിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു
മാന്നാർ: ആലപ്പുഴയിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ് (60) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഇന്നലെയാണ് മരിച്ചത്. ഇവരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് സലീല ബംഗളുരുവിൽ നിന്ന് എത്തിയത്.
