കാസർഗോഡിന് ആശ്വാസം: ഇനി കൊവിഡ് ചികിത്സയിലുള്ളത് ഒരാൾ മാത്രം
കാസർഗോഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന കാസർഗോഡ് ജില്ലയിൽ നിലവിൽ ഒരു രോഗി മാത്രമേ ചികിത്സയിലുള്ളൂ. നേരത്തെ ജില്ലയിൽ 178 പേരായിരുന്നു കൊവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഉക്കിനടുക്ക കാസർഗോഡ് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർ കൂടിയാണ് ഇന്ന് രോഗമുക്തരായത്. ഉക്കിനടുക്ക മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയിലാണ് ബാക്കിയുള്ള ഒരാൾ ചികിത്സയിലുള്ളത്.

