മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് പാസ് നൽകുന്നത് തത്കാലത്തേക്ക് നിർത്തി
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിർത്തിവെച്ചു. നിലവിൽ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകൾ അനുവദിക്കൂ. ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് പറയുന്നത്. ഇതിന്റെ ഏകോപന ചുമതലയുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയാണ് പാസുകൾ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ നിർദേശിച്ചത്.

