വിശപ്പകറ്റാൻ മണ്ണ് തിന്ന് കുഞ്ഞുങ്ങൾ; അമ്മയേയും മക്കളേയും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: തൈക്കാട് നാല് മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറിയ കുടുംബത്തിന്‍റെ സംരക്ഷണം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. തുടർന്നും നൽകുമെന്നും മന്ത്രി പറഞ്ഞു.

ഇത്തരം സാഹചര്യം കേരളത്തിലെ കുട്ടികൾ ഇനി അനുഭവിക്കരുത്. കുട്ടികൾക്ക് കുടുംബവുമൊത്ത് താമസിക്കാൻ സാഹചര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നിവർ സന്ദർശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed