വ്യവസായി വെള്ളേക്കാട്ട് ഡോ.കുഞ്ഞഹമ്മദ്കുട്ടി അന്തരിച്ചു
മലപ്പുറം: പ്രമുഖ വ്യവസായിയും ഇന്ത്യയിലും വിദേശത്തും ശൃംഖലകളുള്ള കുട്ടീസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ വെള്ളേക്കാട്ട് ഡോ. കുഞ്ഞഹമ്മദ്കുട്ടി (71) അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. താനൂർ എം.എൽ.എ.വി അബ്ദുറഹിമാന്റെ സഹോദരനാണ് കുഞ്ഞഹമ്മദ്കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരൂർ നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

