വാഹനപരിശോധന: മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡിജിപി
തിരുവനന്തപുരം: വാഹനപരിശോധന സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡിജിപി ലോക്നാഥ് ബെഹ്റ. മറവിലും തിരിവിലും വാഹനപരിശോധന പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. എസ്ഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തേണ്ടത്. പരിശോധന പൂർണമായും കാമറയിൽ പകർത്തണം. നിർത്താത്ത വാഹനങ്ങളെ പിന്തുടരുത്. ദേഹപരിശോധന പാടില്ല തുടങ്ങിയവയാണ് പ്രധാനനിർദേശങ്ങൾ.
വാഹനപരിശോധനക്കിടെ അനിഷ്ട സംഭവങ്ങളുണ്ടായാൽ ജില്ലാ പോലീസ് മേധാവിക്കായിരിക്കും ഉത്തരവാദിത്തമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കൊല്ലത്ത് വാഹനപരിശോധനക്കിടെ ബൈക്ക് യാത്രികന് പരിക്കേറ്റതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശം.

