അൽബേനിയ ഭൂകന്പം: മരണസംഖ്യ 50 ആയി
ടിരാന: അൽബേനിയയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. രണ്ടായിരത്തോളം പേർക്കാണ് ഭൂചലനത്തിൽ പരിക്കേറ്റത്. ഒരു സ്ത്രീയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഡുറസ്, തുമാനെ പട്ടണങ്ങളിലാണ് വ്യാപക നാശമുണ്ടായത്.
അതേസമയം, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങളൊന്നുമില്ലെന്നും തിരച്ചിൽ അവസാനിപ്പിക്കുകയാണെന്നും അൽബേനിയൻ പ്രധാനമന്ത്രി അറിയിച്ചു.

