എം.ജി സർവ്വകലാശാല യൂണിയൻ: 27 സീറ്റിലും എസ്.എഫ്.ഐക്ക് വിജയം
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ 27 സീറ്റിലും എസ്.എഫ്.ഐക്ക് ജയം. ചരിത്രത്തിലാദ്യമാണ് മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയം നേടുന്നത്. ചെയർമാനായി തലയോലപ്പറന്പ് ഡിബി കോളേജിലെ അമൽരാജും ജനറൽ സെക്രട്ടറിയായി കോന്നി എസ്.എസ് എസ്.എൻ.ഡി.പി യോഗം കോളേജിലെ എസ്. മുഹമ്മദ് അബ്ബാസും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർപേഴ്‌സൺമാർ: കെ.പി അരുന്ധതി (സെന്റ് ജോർജ് കോളേജ്, അരുവിത്തുറ), ശ്രീക്കുട്ടൻ വിജയൻ (കാലടി ശ്രീശങ്കര കോളേജ്), അമൽ സുധാകരൻ (തൊടുപുഴ ന്യൂമാൻ കോളേജ്), ജോയിന്റ് സെക്രട്ടറിമാർ: അതുല്യ ഉണ്ണി (ഡിബി കോളേജ്, തലയോലപ്പറന്പ്), ബോബിൻസ് ജോസഫ് ജോർജ് (എറണാകുളം മഹാരാജാസ് കോളേജ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

