കേരളത്തിൽ വീണ്ടും ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം അതിശക്ത മഴ


ഷീബ വിജയൻ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വീണ്ടും മാറ്റം വരുത്തി. തീവ്രമായ മഴ കണക്കിലെടുത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായും വടക്കൻ തെലങ്കാനയ്ക്ക് സമീപപ്രദേശങ്ങൾക്ക് മുകളിലായും ചക്രവാത ചുഴികൾ നിലകൊള്ളുന്നതാണ് ഈ മഴയ്ക്ക് കാരണം. ജൂൺ 29 മുതൽ ജൂലൈ 03 വരെയുള്ള തീയതികളിൽ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

article-image

dqwdswadqsdeqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed