അമ്മയും അഞ്ചരമാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ വീണു; കുഞ്ഞ് മരിച്ചു


ചക്കരക്കൽ: അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ വീണനിലയിൽ കണ്ടെത്തി. അമ്മയെ രക്ഷപ്പെടുത്തി, കുഞ്ഞ് മരിച്ചു. ചക്കരക്കൽ സോനാ റോഡിൽ ആണ് നാടിനെ നടുക്കിയ സംഭവം. സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസിൽ കെ.രാജീവ്-പ്രസീന ദമ്പതികളുടെ കുഞ്ഞ് അഞ്ചരമാസം പ്രായമുള്ള ജാൻബി രാജാണ് മരിച്ചത്. കൂത്തുപറന്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീനയെ (36) പരിക്കുകളോടെ രക്ഷപെടുത്തി.ചൊവ്വാഴ്ച രാവിലെ ആറോടെ വീട്ടുകിണറ്റിലാണ് അമ്മയും കുഞ്ഞും വീണത്. വിവരമറിഞ്ഞ് കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. ജാൻബി രാജിനെ കണ്ണൂർ മെഡിക്കൽ കോളേജ് ആ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed