മഞ്ജുവാര്യരുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും


തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ ഡി.ജി.പിക്ക് നൽകിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് ഡി.ജി.പി കൈമാറി. പോലീസ് ആസ്ഥാനത്തെ ഡി.വൈ.എസ്.പി രാജ്കുമാറിന്‍റെ നേതൃത്വത്തിൽ സി.ഐ പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണ സംഘം ശ്രീകുമാർ മേനോന്‍റെ മൊഴി രേഖപ്പെടുത്തും. മഞ്ജുവിന്റെ പരാതിയിൽ പരാമർശിക്കുന്ന ശ്രീകുമാർ മേനോന്‍റെ സുഹൃത്തിന്‍റെ മൊഴിയും രേഖപ്പെടുത്തും.ശ്രീകുമാർ മേനോൻ തന്നെയും തന്‍റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടി ഇന്നലെയാണ് മഞ്ജു വാര്യർ ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്കു പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയർ പരാതിയിൽ പറയുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed