തിരൂരിൽ രണ്ടര വയസുകാരി ട്രെയിൻ തട്ടി മരിച്ചു
മലപ്പുറം: തിരൂരിൽ രണ്ടര വയസുകാരിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. മുത്തൂർ തൈവളപ്പിൽ മരയ്ക്കാരുടെ മകൾ ഷെൻസയാണ് മരിച്ചത്. ട്രെയിൻ പാളത്തോട് ചേർന്നാണ് മരയ്ക്കാരുടെ വീട്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി പാളത്തിലേക്ക് പോകുന്നത് ആരും കണ്ടില്ല. കുട്ടി കയറിയതിന് പിന്നാലെ ട്രെയിൻ വന്നിടിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

