മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി സര്‍ക്കാര്‍ കണ്ടുകെട്ടി


കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ മരടിലെ അനധീകൃത ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ ആസ്തിവകകളും കണ്ടുകെട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുവന്നിരിക്കുന്നത്.

നിര്‍മ്മാതാക്കളുടെ ആസ്തി കണ്ടു കെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ അക്കൗണ്ടിലുള്ള 18 കോടി രൂപയാണ് ഇതുവരെ കണ്ടുകെട്ടിയത്. ഇവരുടെ മുഴുവന്‍ ആസ്തി വകകളും കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച് രജിസ്‌ട്രേഷന്‍ വകുപ്പിനും റവന്യുവകുപ്പിനും കത്ത് നല്‍കുമെന്നുള്ള റിപ്പോര്‍ട്ടുണ്ട്. ഇതിന് പുറമെ നിര്‍മ്മാതാക്കള്‍ പങ്കാളികളായ മറ്റ് കമ്പനികളുടെ ആസ്തി വകകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഇത്തരത്തില്‍ 200 ഓളം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. സുപ്രീം കോടതി പൊളിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും പരാതികളില്ലെന്ന പറഞ്ഞ് കേസെടുക്കാതിരുന്ന ഗോള്‍ഡന്‍ കായലോരത്തിനെതിരെ കേസെടുക്കാന്‍ം ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed