വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി​യി​ൽ 250 ആ​ദി​വാ​സി​ക​ൾ ഒറ്റപ്പെട്ടു


നിലന്പൂർ: വഴിക്കടവ് പുഞ്ചക്കൊല്ലിയിൽ രണ്ട് കോളനികളിലായി 250 ആദിവാസികൾ ഒറ്റപ്പെട്ടു. കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ടവരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. ഇവരെ ക്യാന്പുകളിലേക്ക് മാറ്റാൻ അധികൃതർ ശ്രമിച്ചെങ്കിലും ഇവർ തയാറായില്ല. പുഞ്ചക്കൊല്ലിയെ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പിക്കുന്ന പാലം മലവെള്ളപ്പാച്ചിൽ തകർന്നതോടെ കോളനി ഒറ്റപ്പെടുകയായിരുന്നു. ഇതോടെ ഇവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുകൾ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ. മലവെള്ളപ്പാച്ചിലിൽ കോരൻപുഴ കരകവിഞ്ഞൊഴുകിയതോടെ പുഞ്ചക്കൊല്ലി കോളനി വെള്ളത്തിലായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed