പി.എസ്.‍സി ചോദ്യപേപ്പർ ചോർന്നത് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന്; ചോർത്തിയത് ജീവനക്കാർ


തിരുവനന്തപുരം: പി.എസ്.‍സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യം ചേർന്നത് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് തന്നെയെന്ന് പൊലീസ്. കോളേജിലെ ജീവനക്കാർ തന്നെയാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് പൊലീസിന് വിവരം കിട്ടി. ശിവരഞ്ജിത്തും നസീമും പ്രണവും ജീവനക്കാരുമായി ആസൂത്രണം നടത്തിയെന്നാണ് നിഗമനം.  

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാ‌ഞ്ച് യൂണിവേഴ്സിറ്റി കോളേജിലെ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന നിഗമനത്തിലെത്തിയത്. പരീക്ഷ തുടങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോൾ പ്രണവിന്‍റെ സുഹൃത്ത് സഫീറിന്‍റെ കൈവശം ചോദ്യപേപ്പർ കിട്ടിയെന്നാണ് പൊലീസ് മനസിലാക്കുന്നത്.

തുടർന്ന് ഗോകുൽ എന്ന് പറയുന്ന പൊലീസുകാരനും പ്രണവും ചേർന്ന് സംസ്കൃത കോളേജിന്‍റെ വരാന്തയിലിരുന്ന് ചോദ്യങ്ങൾ പരിശോധിച്ച് ഉത്തരങ്ങൾ എസ്എംഎസായി മൂന്ന് പേർക്കും അയച്ച് കൊടുക്കുകയും ചെയ്തു. സഫീറും ഗോകുലം ഒളിവിൽ പോയെന്നാണ് വിവരം.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed