സ്‌കൈ വീൽ ആക്സസറീസ്: മുഹറഖില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മനാമ:ഹമദ് ടൗണിൽ വളരെക്കാലമായി പ്രവർത്തിച്ചുവരികയായിരുന്ന വാഹന ആക്സസറി ഹോൾ സെയിൽ ഷോപ്പ് ആയ സ്കൈവീലിന്റെ ഹോൾ സെയിൽ ആൻഡ് റീട്ടെയിൽ ഷോപ് മുഹറഖിൽ പ്രവര്‍ത്തനം ആരംഭിച്ചു. ബഹ്‌റൈൻ സമസ്ത പ്രസിഡന്റ് സെയ്ദ് ഫക്രുദ്ദീൻ കോയ തങ്ങളാണ് ഷോപ്പിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. പ്രമുഖ കമ്പനികളുടെ എല്ലാവിധ ഓട്ടോ പാർട്സുകളും കാർ ആക്സസറീസും മിതമായ വിലയ്ക്ക് ഇവിടെ ലഭ്യമാകുമെന്നും സീറ്റ് കവർ ഫിക്സിംഗ്,വിൻഡോ ടിൻറിംഗ് ,കാർ സ്റ്റീരിയോ ,കാർ പോളിഷ്,ഓട്ടോ ഇലക്ട്രിക് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാകുമെന്നും മാനേജിംഗ് ഡയറക്ടർ ഖലീൽ റഹ്‌മാൻ,ഡയറക്ടർ ഫാസിൽ റഹ്‌മാൻ എന്നിവർ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33456841 ,33791441 , 37360001 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഉദ്ഘാടന ചടങ്ങില്‍ നിന്ന്

