യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത്: ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കാന്പസിനുള്ളിൽ വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി കന്‍റോണ്‍മെന്‍റ് പോലീസ് അറസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റി കോളേജിലെ ബിഎ അറബ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി മൂന്നാനക്കുഴി സ്വദേശി സസ്വാൻ (20) ആണ് അറസ്റ്റിലായത്.
കേസിലെ പതിനാലാം പ്രതിയാണ് ഇയാൾ. കേസിലെ മുഖ്യപ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം ഉൾപ്പെടെ എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്. വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇനി പത്ത് പ്രതികളെ കൂടി പിടികൂടാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

