പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ബേബി മെമ്മോറിയൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്


ഷീബ വിജയൻ

പയ്യന്നൂരിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരനായ ദേവാൻഷ് ശൗര്യ മരണപ്പെട്ട സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ചുണ്ടിൽ ചെറിയൊരു മുറിവ് മാത്രമാണുണ്ടായിരുന്നത് എന്നും ഇതിന് അനസ്‌തേഷ്യ നൽകേണ്ട യാതൊരു കാര്യവുമില്ലായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഈ മുറിവ് മൂന്ന് ദിവസത്തിനുള്ളിൽ തനിയെ ഉണങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ പത്ത് മിനിറ്റിനകം കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവും രക്തയോട്ടവും കുറയുകയും തുടർന്ന് കുഞ്ഞ് ബോധരഹിതനാവുകയുമായിരുന്നു. അഞ്ച് ദിവസത്തോളം ഈ അവസ്ഥയിൽ തുടർന്ന ശേഷമാണ് കുഞ്ഞ് മരണപ്പെട്ടത്. സംഭവത്തിൽ അനസ്‌തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

article-image

xcxdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed