വഖഫ് ബോര്‍ഡിന് തിരിച്ചടി; പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി


ഷീബ വിജയൻ

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നല്‍കിയ വിവിധ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് അടുത്ത ബുധനാഴ്ച വരെ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി മരവിപ്പിച്ചിരിക്കുന്നത്.

വഖഫ് ബോര്‍ഡ് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കരുതെന്നും വലിയ സാമ്പത്തിക ചെലവുകള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ വഖഫ് ബോര്‍ഡിന്റെ ഭരണപരമായ ചുമതല വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരിക്കും നിര്‍വഹിക്കുക.

വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗങ്ങളില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ വേണമെന്ന നിയമപരമായ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഹര്‍ജി സമര്‍പ്പിച്ചത്. മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട അപാകതകളും നടപടിക്രമങ്ങളിലെ വീഴ്ചകളും ഉന്നയിച്ചാണ് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് ഹൈക്കോടതിയെ സമീപിച്ചത്.

article-image

dfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed