തിരുവനന്തപുരം-കാസർകോഡ് സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ അലൈന്മെന്റിന് അംഗീകാരം


തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോഡ് സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ അലൈന്മെന്റിന് അംഗീകാരമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് അലൈന്മെന്റ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ നിന്നാണ് ഹൈസ്പീഡ് സർവീസ് ആരംഭിക്കുക. തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലുള്ളതിൽ നിന്ന് മാറി പുതിയ ലൈൻ നിർമ്മിക്കേണ്ടി വരും. തിരൂർ മുതൽ കാസർകോഡ് വരെ നിലവിലെ ലൈന് സമാന്തരമായി പുതിയ ലൈൻ സ്ഥാപിക്കും. ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് മന്ത്രിസഭ ഉടൻ അംഗീകാരം നൽകും. കൊച്ചുവേളിയിൽ ഇതിനായി പുതിയ റെയിൽവേേസ്റ്റഷൻ സമുച്ചയം നിർമ്മിക്കും. മെഡിസിറ്റി ആശുപത്രിയുടെ പിറകിലായി കൊല്ലത്ത് പുതിയ േസ്റ്റഷൻ വരും. ഒന്പതോളം പുതിയ േസ്റ്റഷനുകളാണ് നിർമ്മിക്കേണ്ടി വരുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed